വൈക്കം : പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്റി വടശ്ശേരിമന പരമേശ്വരൻ നമ്പൂതിരിയുടേയും മേൽശാന്തി ആർ ഗീരിഷിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. പ്രീനു പുഷ്പൻ, സാംബശിവൻ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. വടക്കുപുറത്ത് കളമെഴുത്തും പാട്ടും 15 ന് നടക്കും. തിരുവരങ്ങിൽ ക്ഷേത്രം പ്രസിഡന്റ് എം.കെ.വിദ്യാധരൻ ദീപം തെളിച്ചു. 16 ന് രേവതി വിളക്ക്, 17 ന് അശ്വതി വിളക്ക് എന്നിവ നടക്കും. 18 ന് മീനഭരണി മഹോത്സവം ആഘോഷിക്കും. രാവിലെ ശ്രീബലി, കലശാഭിഷേകം, കുംഭകലശാഭിഷേകം, വൈകിട്ട് കാഴ്ച ശ്രീബലി, 7.30 ന് പൂമൂടൽ, രാത്രി ഒരു മണിക്ക് വലിയ കാണിക്ക, 2 ന് ഗരുഡൻതൂക്കം, മധുആട്ടം, പുലർച്ചെ ആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും. 19 ന് രാവിലെ കലശാഭിഷേകം, വലിയ ഗുരുതി എന്നിവയും ഉത്സവാഘോഷത്തിന്റെ ഭാഗമായി നടത്തും. കൊടിയേ​റ്റ് ചടങ്ങിന് പ്രസിഡന്റ് എം.കെ.വിദ്യാധരൻ, സെക്രട്ടറി എസ്.എസ്.സിദ്ധാർത്ഥൻ, ട്രഷറർ കെ.വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി.