കുമരകം: പന്നിക്കോട് ശ്രീപാർവതീപുരം ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം നാളെ മുതൽ 18 വരെ നടക്കും. നാളെ രാവിലെ 6 ന് മഹാഗണപതി ഹോമവും, 16 ന് രാത്രി 8ന് കാപ്പുകെട്ടും കുടംപൂജയും, 18 ന് വൈകിട്ട് 7 മുതൽ ദേശതാലപ്പൊലി ഘോഷയാത്ര. ഗോപാലൻ തന്ത്രി, മേൽശാന്തി ദീപു നാരായണൻ, ക്ഷേത്രം ശാന്തി കൃഷ്ണകുമാർ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.