വൈക്കം : കേരളത്തിൽ ഓരോ കാലഘട്ടങ്ങളിലും ഉണ്ടാകുന്ന ഭരണമാറ്റം ഇത്തവണത്തെ തിരെഞ്ഞെടുപ്പിൽ ഉണ്ടാവില്ലന്നും തുടർഭരണം ഉറപ്പാണെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി.രാജേന്ദ്രൻ പറഞ്ഞു.
വൈക്കം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ.ആശയുടെ തിരഞ്ഞെടുപ്പ് പ്രചരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.പി.കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, ആർ.സുശീലൻ, പി.സുഗതൻ, സണ്ണി തെക്കേടം, കെ.കെ.ഗണേശൻ , ടി.വി.ബേബി, പി.ഒ.വർക്കി, ഹസ്സൻകുഞ്ഞ്, പി.ജി.ഗോപി , പി.എ.ഷാജി, കെ.കെ.രാജു ,ടി.എൻ.രമേശൻ, ലീനമ്മ ഉദയകുമാർ , എം.പി.ജയപ്രകാശ്, കെ.ശെൽവരാജ്, എം.ഡി.ബാബുരാജ്, ജോൺ .വി.ജോസഫ് , കെ.അരുണൻ, സി.കെ.ആശ എന്നിവർ പ്രസംഗിച്ചു.