
പാലാ: മണ്ഡലത്തിൽ ജോസ്. കെ. മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൽ.ഡി. എഫിന് 20 21 അംഗ സമിതി. 2021 വർഷത്തിനൊപ്പിച്ചാണ് 2021അംഗ സമിതിക്ക് രൂപം നൽകിയതെന്ന് സമിതി ചെയർമാൻ ഫിലിപ്പ് കുഴികുളം പറഞ്ഞു. മുൻ മന്ത്രി പ്രൊഫ. എൻ.എം ജോസഫ്, വി.കെ. കുമാര കൈമൾ, അഡ്വ. വി ടി തോമസ്, പി.ജെ ജോൺ പുതിയിടത്തുചാലിൽ, ആർ. ടി. മധുസൂദനൻ, എൻ. ടി ലൂക്കാ നെല്ലുവേലിൽ, അഡ്വ. വി. കെ സന്തോഷ്‌കുമാർ, നിർമല ജിമ്മി, ആന്റോ ജോസ് പടിഞ്ഞാറേക്കര, പ്രൊഫ. ഷാജി കടമല എന്നിവരാണ് സമിതിയുടെ രക്ഷാധികാരികൾ.
ചെയർമാനായി കെ.ജെ. ഫിലിപ്പ് കുഴികുളത്തേയും, കൺവീനറായി ബാബു കെ. ജോർജിനേയും സെക്രട്ടറിയായി ലാലിച്ചൻ ജോർജിനേയും ട്രഷററായി മുൻ സ്ഥാനാർത്ഥി അഡ്വ. ജോസ് ടോമിനേയും തിരഞ്ഞെടുത്തു.