പാലാ : ധർമാചരണ ബോധമില്ലാത്തവരുടെ നിലനിൽപ്പ് രാഷ്ട്രീയനാടകം മാത്രമാണ് ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനമെന്ന് സ്വാമി ദർശനാനന്ദ സരസ്വതി പറഞ്ഞു. ഈ ഖേദ പ്രകടനം ഭക്തജന സമൂഹത്തിനറിയാം. നഗ്‌നമായ മത വിവേചനമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളുടെ പേരിൽ ഭൂരിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങൾ പോലും ഹനിക്കുന്ന നയമാണ് ഇടത് വലതു മുന്നണികൾ പിന്തുടരുന്നത്. സ്വന്തം ആരാധനലയങ്ങൾ പോലും സംരക്ഷിക്കുന്നതിനോ, നിയന്ത്രിക്കുന്നതിനു പോലും ഹൈന്ദവ സമൂഹത്തിനു അവകാശമില്ല എന്നും സ്വാമി പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ജന ജാഗരണ യാത്രയുടെ ജില്ലാതല ഉദ്ഘാടനം പാലാ ഇടനാട് ഗുരുമന്ദിരം ജംഗഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.പി.ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി വി.മുരളീധരൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി എന്നിവർ സംസാരിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, മീനച്ചിൽ താലൂക്ക് പ്രസിഡന്റ് ആർ.സി.പിള്ള, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, ജാഥ ക്യാ്ര്രപൻ സി.ജയചന്ദ്രൻ,

ഡി.കെ.ബിനു എന്നിവർ പ്രസംഗിച്ചു. യാത്ര 19 ന് സമാപിക്കും.