കട്ടപ്പന: സി.ആർ. പച്ചക്കറി നഴ്‌സറിയുടെ നേതൃത്വത്തിൽ നാളെ മുതൽ ഇരുപതേക്കറിൽ സി.ആർ. ഹൈടെക് അഗ്രി മാൾ പ്രവർത്തനമാരംഭിക്കും. രാവിലെ 10ന് ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.ടി. സുലോചന ഉദ്ഘാടനം ചെയ്യും. കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.കെ. സജിമോൾ, കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്, കൃഷി ഓഫീസർ എം.ജെ. അനുരൂപ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ് എന്നിവർ പങ്കെടുക്കും. പച്ചക്കറി തൈകൾ, വിത്തുകൾ, ഫലവർഗങ്ങൾ, പച്ചക്കറികൾ, ഫലവൃക്ഷതൈകൾ തുടങ്ങിയവയെല്ലാം അഗ്രി മാളിൽ ലഭ്യമാണെന്ന് ബിജു ചുക്കുറുമ്പേൽ, കവിത ബിജു, അശ്വതി, അമൃത എന്നിവർ അറിയിച്ചു.