പാലാ : യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ബോർഡുകളും, നോട്ടീസുകളും നശിപ്പിച്ച സംഭവത്തിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. പരാജയഭീതിയാണ് ഇതിന് പ്രേരിപ്പിച്ചതെന്നും, അധികാര രാഷ്ട്രീയത്തിന്റെ മുഷ്‌ക്കാണ് ഇത്തരം സംഭവങ്ങൾക്കിടയാക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പാലാ ഡിവൈ.എസ്.പിയ്ക്കും, തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി.