ചങ്ങനാശേരി : യു.ഡി.എഫ് സ്ഥാനാർത്ഥിയും, കർഷകവേദി പ്രസിഡന്റുമായ വി.ജെ.ലാലിയുടെ വിജയത്തിനായി കർഷകവേദി നിയോജക മണ്ഡലത്തിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെക്രട്ടറി ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. എം.ഗോപാലകൃഷ്ണപിള്ള, ഇ.പി.രാഘവൻപിള്ള, മാത്തുക്കുട്ടി, ജോർജുകുട്ടി കൊഴുപ്പക്കളം, സി.വി തോമസുകുട്ടി, പി.കെ രാജു, കെ.എ ജോർജ്, ജസ്റ്റിൻ പാലത്തിങ്കൽ, കെ.കെ പ്രസാദ്, കൊച്ചുമോൻ കൊല്ലറാട്ട്, സോമിനി ബാബു എന്നിവർ പങ്കെടുത്തു.