കട്ടപ്പന: നിയമസഭ തിരഞ്ഞെടുപ്പിൽ കട്ടപ്പന നഗരസഭയിലെ ബൂത്തുകളിൽ എൻ.ഡി.എ സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ബി.ജെ.പി കട്ടപ്പന ഏരിയ കമ്മിറ്റി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ തോൽപിക്കാൻ ഇടതുവലതു മുന്നണികൾ അവിശുദ്ധ കൂട്ടുകെട്ട് പല വാർഡുകളിലും നടത്തിയതായും നേതാക്കൾ ആരോപിച്ചു. ഏരിയ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബിനു, തങ്കച്ചൻ പുരയിടം, മനോജ് പതാലിൽ, കെ.എൻ. രാജു, പി.പി. ഷാജി, ഇ.കെ. മനോജ്, കെ.സി. വിഷ്ണു, ഇ.ജി. ജയൻ, പി.കെ. മനോജ്, പി.ആർ. രാജേന്ദ്രൻ, കെ.പി. ജിലു, എം.കെ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.