കട്ടപ്പന: പീരുമേട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വാഴൂർ സോമന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പര്യടനം പൂർത്തിയായി. ഇന്നലെ ഉപ്പുതറയിലെത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകരും വോട്ടർമാരും സ്വീകരിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ. സുരേന്ദ്രൻ, കെ. സുരേഷ് ബാബു, മനു ആന്റണി, വൈ. ജയൻ, കെ.എസ്. വിജയൻ, സുരേഷ്, കലേഷ് കുമാർ, മനു കവിത, ഷീല രാജൻ, ബീന സുരേന്ദ്രൻ, ബിന്ദു സജീവ് എന്നിവർ നേതൃത്വം നൽകി.