കുമരകം : വേമ്പനാട്ട് കായലിലെ വിളക്കുമരത്തിൽ കയറി കായലിൽ ചാടി കുട്ടികൾ കളിക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. മത്സ്യബന്ധനത്തൊഴിലാളികൾ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും അപകടക്കളി തുടരുകയാണ്. വൈകുന്നേരങ്ങളിലാണ് ഇത് കൂടുതൽ. 150 മീറ്റർ കായൽ തീരത്തു നിന്ന് നീന്തിയാണ് വിളക്കുമരത്തിലെത്തി ചേരുന്നത്. കോൺക്രീറ്റ് വിളക്കുമരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിൽ കയറാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പികൾ തുരുമ്പെടുത്ത് അപകടാവസ്ഥയിലാണ്.