അടിമാലി: ഏകാത്മകം മെഗാ ഇവന്റ് മോഹിനിയാട്ടത്തിൽ പങ്കെടുത്ത അടിമാലി യൂണിയനിൽ നിന്നുള്ള നർത്തകിമാർക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജഞാനദളം ഓൺലൈൻ മത്സരപരിപാടികളിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അടിമാലി യൂണിയൻ വൈസ് പ്രസിഡന്റ് സുനു രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.കെ. ജയൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. നെജു രവീന്ദ്രനാഥ്, യൂണിയൻ കൗൺസിലർമാരായ മനോജ്, വിജയൻ യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം സന്തോഷ് മാധവൻ, വനിതാ സംഘം പ്രസിഡന്റ് കമല കുമാരി ബാബു, വൈസ് പ്രസിഡന്റ് പ്രസന്ന കുഞ്ഞുമോൻ, വനിതാ സംഘം സെക്രട്ടറി ജെസി ഷാജി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എസ്. കിഷോർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ബാബുലാൽ, യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം അനിൽ കനകൻ, കുമാരി സംഘം കോഡിനേറ്റർ ബ്രില്ല്യാ ബിജു, സൈബർ സേന യൂണിയൻ ചെയർമാൻ മനു ഒഴുകയിൽ, സൈബർ സേന ജോയിന്റ് കൺവീനർ സ്വപ്ന നോബി, യൂത്ത് മൂവ്‌മെന്റ് വനിതാ സംഘം സൈബർ സേന യൂണിയൻ കൗൺസിലർമാർ വിവിധ ശാഖാ യോഗം ഭാരവാഹികൾ, മെഗാ ഇവന്റിൽ പങ്കെടുത്ത കുട്ടികൾ, രക്ഷകർത്താക്കൾ, ജഞാനദളം ഓൺലൈൻ മത്സരവിജയികൾ തുടങ്ങിയവർ പങ്കെടുത്തു.