പൊൻകുന്നം എൻ.ഡി.എ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സ്വദേശ് റസിഡൻസിയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, വി.എൻ. മനോജ്, വി.സി. അജികുമാർ, കെ.ജി. കണ്ണൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയകുമാർ മഠത്തിൽ, അഡ്വ. വി.എസ്. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.