പാലാ : എൻ.ഡി.എ പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജെ.പ്രമീളാദേവി നിർവഹിച്ചു. ന്യൂബസാർ റോഡിലുള്ള തോട്ടുങ്കൽ ബിൽഡിംഗിലാണ് ഓഫീസ്. എൻ.ഡി.എ നിയോജക മണ്ഡലം ചെയർമാൻ ജി.രൺജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിസന്റ് ഷാജി പാലാ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിജി മണ്ഡപം, ബി.ജെ.പി സംസ്ഥാന കൗൺസിലംഗം സോമൻ തച്ചേട്ട്, സംസ്ഥാന സമിതിയംഗം എൻ.കെ.ശശികുമാർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെ.വി.നാരായണൻ നമ്പൂതിരി, ജന.സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, കമലമ്മ രാഘവൻ, സജീവ് കെ.കെ., ജയരാജു ,ജയന്തി കെ നായർ , ദീപു സി.ജി., ജയപ്രകാശ്, ശുഭ സുന്ദർ രാജ്, മഹേഷ് ചന്ദ്രൻ ,മാഗി തോമസ്, അരുൺ സി. മോഹൻ ,ഭൃഗു ദാമോദരൻ എം.എം.ജോസഫ് തുടങ്ങിയർ സംസാരിച്ചു.