വെള്ളിലാപ്പിള്ളി : പിഷാരുകോവിൽ ശ്രീകാർത്ത്യായനി ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17,18,19 തീയതികളിൽ നടക്കും. 19 ന് രാവിലെ 7.30 നാണ് പൊങ്കാല. രാവിലെ 8 മുതൽ നാരങ്ങാവിളക്ക് പൂജ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ പൊങ്കാല ഇടേണ്ടവർ മുൻകൂട്ടി അറിയിക്കണം. പൊങ്കാല ഇടാൻ പറ്റാത്തവർക്ക് പണ്ടാരകലത്തിൽ സാധനങ്ങൾ സമർപ്പിക്കാം.