പാലാ : ഹിന്ദു ജനജാഗരണ യാത്രയുടെ മീനച്ചിൽ താലൂക്കിലെ രണ്ടാംദിന പര്യടന ഉദ്ഘാടനം കിടങ്ങൂർ സുബ്രമണ്യ സ്വാമി ക്ഷേത്രം മാനേജർ എൻ.പി.ശ്യാം കുമാർ നമ്പൂതിരി നിർവഹിച്ചു. സ്വദേശി ജാഗരണ മഞ്ച് ജില്ലാ കൺവീനർ അനിൽ ഐക്കര, ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ്.പ്രസാദ്, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, ജാഥ ക്യാപ്ടൻ ആർ. ജയചന്ദ്രൻ, ദീപ സുരേഷ് , രശ്മി രജേഷ് ,പി.ജി.സുരേഷ്, സമിതി അംഗം സജൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് വിമൽ മോഹൻ, ജനറൽ സെക്രട്ടറി സന്തോഷ് എന്നിവർ പ്രസംഗിച്ചു.