
ചങ്ങനാശേരി : നെല്ല് കയറ്റി വന്ന ലോറി പാടശേഖരത്തിലേയ്ക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുറിച്ചി മണ്ണൻകര ചിറയിൽ ഇന്നലെ ഉച്ചയോടെ രണ്ടോടെയായിരുന്നു സംഭവം. പാടശേഖരത്തിന് സമീപത്തെ റോഡരികിലെ തോടിന്റെ കൽക്കെട്ട് ഇടിഞ്ഞു വീണതാണ് അപകടത്തിന് ഇടയാക്കിയത്. മണ്ണൻകര പാടശേഖരത്തിൽ നിന്ന് കാലടിയിലെ മില്ലിലേയ്ക്ക് കൊണ്ടുപോയ 12 ടൺ നെല്ലാണ് വെള്ളത്തിലേയ്ക്ക് വീണത്. രണ്ട് വർഷം മുൻപ് സമാന രീതിയിൽ പ്രദേശത്ത് നെല്ല് കയറ്റി വന്ന ലോറി മറിഞ്ഞിരുന്നു. കോട്ടയത്തു നിന്ന് എത്തിയ ക്രെയിൻ ഉപയോഗിച്ച് മറ്റൊരു വാഹനത്തിലേയ്ക്ക് നെല്ല് ചാക്കുകൾ മാറ്റി.