
പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 ന് പ്രവിത്താനത്തുള്ള ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്.
കാപ്പന്റെ പാലാ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് 3ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും. ജോയി എബ്രാഹം, വക്കച്ചൻ മറ്റത്തിൽ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിക്കും.