കോട്ടയം : തിരഞ്ഞെടുപ്പുകളിൽ പിന്നാക്ക സമുദായാംഗങ്ങളെ അവഗണിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നടപടിക്കെതിരെ യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്ക സമുദായങ്ങളെ പരിഗണിക്കാതിരുന്നതിന് സമാനമായാണ് നിയമസഭാ തിരഞ്ഞെടുപ്പിലും നീതികേട് തുടരുന്നത്. ഇതിനെതിരെ കരുതലോടെ ഇനിയും പ്രതിഷേധിച്ച് ഇല്ലെങ്കിൽ സാമൂഹികനീതി നിഷേധം തുടരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറിമാരായ സജീഷ്‌കുമാർ മണലേൽ, അനിൽ കണ്ണാടി കേന്ദ്രസമിതി അംഗം വിവേക് വൈക്കം, ജില്ലാ ഭാരവാഹികളായ ശ്രീദേവ് കെ ദാസ്, അനീഷ് ഇരട്ടയാനി, പ്രശാന്ത് മനന്താനം, സനോജ് എസ്, സൈബർ സേന ഭാരവാഹി സുരേഷ് പെരുന്ന എന്നിവർ സംസാരിച്ചു.