വാഴൂർ : എസ്.വി.ആർ.എൻ.എസ്.എസ് കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് സാനിറ്റൈസർ, മാസ്‌ക് എന്നിവ നിർമ്മിച്ച് വിതരണത്തിനായി സൗജന്യമായി നൽകി. മെഡിക്കൽ കോളേജിലെ പട്ടികവർഗ സേവനകേന്ദ്രത്തിലെ ട്രൈബൽ ഹെൽത്ത് പ്രമോട്ടർമാർക്ക് 250 ബോട്ടിൽ സാനിറ്റൈസറും 250 മാസ്‌കും കൈമാറി. പട്ടികവർഗ വിഭാഗ രോഗികൾക്ക് സൗജന്യമായി നൽകുന്നതിനാണിത്. കൊടുങ്ങൂർ, വാഴൂർ കോളേജ് പടി എന്നിവിടങ്ങളിലെ ഓട്ടോഡ്രൈവർമാർക്കും ഹരിതകർമ്മ സേനാംഗങ്ങൾക്കും സൗജന്യമായി നൽകി. പ്രിൻസിപ്പൽ ഡോ.എ.ആർ.രേണുക, ഡോ.മായ ടി.നായർ, എ.ജി.ജയകുമാർ, ഡോ.അനൂപ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.