കട്ടപ്പന: അന്തരിച്ച യുവ ക്രിക്കറ്റ് താരം നിർമൽ ജയ്‌മോന്റെ അനുസ്മരണം യോഗം വലിയപാറ കലാരഞ്ജിനി ലൈബ്രറിയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മായ ബിജു ഉദ്ഘാടനം ചെയ്തു. മറിയക്കുട്ടി ജോസഫ്, സനോൺ തോമസ്, മോബിൻ മോഹനൻ, സി.എം. ഭാസ്‌കരൻ, ജയ്‌മോൻ, എൽസി എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കേരളാ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ കലാപരിശീലന പരിപാടിക്കും തുടക്കമായി. മോഹിനിയാട്ടം, അഭിനയകളരി, ചിത്രകലാ പരിശീലനം എന്നിവയിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകും.