വൈക്കം: വടയാർ ഉണ്ണിമിശിഹ പള്ളിയിൽ ഇടവക വികാരിയായ ഫാ.തോമസ് കണ്ണാട്ടിന് ഇടവക സമൂഹം യാത്രഅയപ്പ് നൽകി. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൻ, മെമ്പർമാരായ ആശിഷ്, സേതു അനിൽകുമാർ, എൻ.എസ്.എസ് മേഖല പ്രസിഡന്റ് എം.അനിൽ കുമാർ, എസ്.എൻ.ഡി. പി യോഗം ബോർഡ് മെമ്പർ ശിവദാസൻ, ട്രസ്റ്റി പോൾ അലക്‌സ്, സിസ്റ്റർ മേരി മംഗലത്ത്, ഉദയനാപുരം പഞ്ചായത്ത് മെമ്പർ ലെറ്റി സാബു, സിബി പാലയിൽ തൈയ്യിൽ എന്നിവർ പ്രസംഗിച്ചു.