വൈക്കം: ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന തെക്കുപുറത്ത് കളമെഴുത്തും പാട്ടും ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി , മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി , വെളിച്ചപ്പാട് എം. ജയൻ എന്നിവർ കാർമ്മികരായിരുന്നു. കളമെഴുത്ത് ആചാര്യൻ മുല്ലശ്ശേരി മഠത്തിൽ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഭദ്രകാളി രൂപം വരച്ചത്. വിൽപാട്ടിന് എ.സോമശേഖരൻ, മഹാദേവൻ, രാമചന്ദ്രൻ എന്നിവർ നേതൃത്വം നല്കി. ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമൻ, മാനേജർ പി.ആർ രാജു, വൈസ് പ്രസിഡന്റ് എസ്. ധനഞ്ജയൻ, സെക്രട്ടറി വി.കെ. നടരാജൻ ആചാരി.,ജോയിന്റ് സെക്രട്ടറി ബി. ആർ രാധാകൃഷ്ണൻ, ട്രഷറർ കെ.ബാബു, എന്നിവർ നേതൃത്വം നല്കി.