അയ്മനം : എസ്.എൻ.ഡി.പി യോഗം അയ്മനം ശാഖയുടെ പുതിയതായി പണി കഴിപ്പിച്ച പ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് നിർവഹിച്ചു. കുറിച്ചി അദൈ്വതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ഭദ്രദീപപ്രകാശനം നടത്തി. ശാഖാ പ്രസിഡന്റ് റ്റി.ഡി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. രണ്ടാംഘട്ട ഫണ്ട് സ്വീകരണം ഒളശ്ശ വെസ്റ്റ് ശാഖാ പ്രസിഡന്റ് ഷൈജു ശിവനിലിൽ നിന്ന് അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി ഏറ്റുവാങ്ങി. യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ മുഖ്യസന്ദേശം നല്കി. എൻഡോവ്‌മെന്റ് സ്വീകരണം അയ്മനം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ.ആലിച്ചൻ ശാഖാ യോഗത്തിനായി വത്‌സമ്മ തങ്കപ്പനിൽ നിന്ന് ഏറ്റുവാങ്ങി. യൂണിയൻ കമ്മിറ്റി അംഗം ആർ.പ്രിയേഷ്, മര്യാത്തുരുത്ത് ശാഖാ സെക്രട്ടറി ആർ.പ്രസന്നകമാർ, കല്ലുമട ശാഖാ പ്രസിഡന്റ് പി.എൻ.ബാബു പുലിക്കുട്ടിശ്ശേരി, എം.ആർ മണി, വനിതാസംഘം പ്രസിഡന്റ് വിലാസിനി പൊന്നപ്പൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സുകുമാരൻ തോപ്പിൽ സ്വാഗതവും, പ്രമോദ് പി.ടി നന്ദിയും പറഞ്ഞു.