അടിമാലി: കുരിശുപാറ അറയ്ക്കൽ ഗോപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് പിന്നിൽ അന്യസംസ്ഥാന തൊഴിലാളികളാണ് എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നത്. കഴിഞ്ഞ 7 ന് രാവിലെയാണ് ഗോപിയെ വീടിനുള്ളിലെ കിടപ്പു മുറിയിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം മുറിയുടെ വാതിലും വീടിന്റെ മുൻ വശത്തെ വാതിലുംപുറത്തു നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. ഇതിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് പിന്നിൽ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായത്. തുടർന്ന് അടിമാല് സിഐ സി.എസ്. ഷാരോൺ, എസ്‌ഐ മാരായ സജി എൻ. പോൾ, സി.ആർ. സന്തോഷ്, സിപി അജിത് എന്നിവരടങ്ങിയ സംഘം പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണത്തിന് തിരിച്ചു. . ഇതിനിടെ കൊലപാതകത്തിൽ പങ്കുള്ള പ്രതികളിൽ ഒരാൾ പൊലീസ്‌കസ്റ്റഡിയിൽ ആയതായും സൂചനയുണ്ട്