
കാഞ്ഞിരപ്പള്ളി : പഴയ എതിരാളികൾ ഒന്നര പതിറ്റാണ്ടിന് ശേഷം ഏറ്റുമുട്ടുകയാണ് കാഞ്ഞിരപ്പള്ളിയിൽ 2006ലെ കന്നി മത്സരത്തിൽ ജോസഫ് വാഴയ്ക്കനെ മുട്ടുകുത്തിച്ച കണ്ണന്താനം ഇക്കുറി എൻ.ഡി.എ സ്ഥാനാർത്ഥിയാണ്.
സിവിൽ സർവീസിൽ നിന്ന് രാജിവച്ചിറങ്ങിയ കണ്ണന്താനം പഴയ കാഞ്ഞിരപ്പള്ളിയുടെ എൽ.ഡി.എഫ്.സ്ഥാനാർത്ഥിയായിരുന്നു. അന്ന് വാഴൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എൻ.ജയരാജ് ഇപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്. പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽപ്പെട്ട കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകൾ മാത്രമേ കാഞ്ഞിരപ്പള്ളിയിലുള്ളൂ. ബാക്കിയുള്ളവ പഴയ വാഴൂർ മണ്ഡലത്തിൽപ്പെട്ടതാണ്. കാഞ്ഞിരപ്പള്ളിയിലെ 9 പഞ്ചായത്തുുകളിൽ 7 എണ്ണം എൽ.ഡി.എഫും, ഒരോന്നു വീതം എൻ.ഡി.എയും യു.ഡി.എഫുമാണ് ഭരിക്കുന്നത്. കറുകച്ചാൽ, വെള്ളാവൂർ ,കങ്ങഴ ,മണിമല, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വാഴൂർ പഞ്ചായത്തുകൾ എൽ.ഡി.എഫും, നെടുംകുന്നം പഞ്ചായത്ത് യു.ഡി.എഫും, പള്ളിക്കത്തോട് പഞ്ചായത്ത് എൻ.ഡി.എയുമാണ് ഭരിക്കുന്നത്. സ്ഥാനാർത്ഥികളും മുന്നണി സമവാക്യങ്ങളും മാറിമറഞ്ഞതോടെ ഇനി എല്ലാം വോട്ടർമാരുടെ കൈയിലാണ്.