pala

മണ്ഡലം: പാലാ

യു.ഡി.എഫ്: മാണി സി.കാപ്പൻ

എൽ.ഡി.എഫ്: ജോസ് കെ.മാണി

എൻ.ഡി.എ: ഡോ.ജെ.പ്രമീളാദേവി

ജോസ് കെ.മാണിയുടെ മുന്നണിമാറ്റവും തുടർന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളും കൊണ്ട് ശ്രദ്ധാകേന്ദ്രമാണ് പാലാ. കാപ്പനെ കൈവെള്ളയിൽ കൊണ്ടുനടന്ന ഇടതുമുന്നണിക്ക് പെട്ടെന്ന് കാപ്പൻ ശത്രുവായപ്പോൾ ശത്രുപക്ഷത്തായിരുന്ന ജോസ് ആത്മമിത്രമായി. എൻ.സി.പി പിളർത്തി പുതിയ പാർട്ടി രൂപീകരിച്ച് മാണി സി.കാപ്പൻ യു.ഡി.എഫിലെത്തി. കാപ്പനും ജോസിനും പാലാ പ്രസ്റ്റീജാണ്. ഇരുവരുടെയും രാഷ്ട്രീയ ഭാവി പാലായിലെ വിജയത്തെ ആശ്രയിച്ചിരിക്കും. ബി.ജെ.പിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ടുവിഹിതം വർദ്ധിപ്പിക്കുകയും വേണം.

 ചരിത്രം
ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടർമാരുള്ള പാലാ രൂപീകൃതമായത് മുതൽ നീണ്ട അരനൂറ്റാണ്ട് കെ.എം.മാണിയെ തുണച്ചു. മണ്ഡല പുനർനിർണയത്തിൽ പൂഞ്ഞാർ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും പാലായുടെ ഭാഗമായി. പാലായിലേത് കടുത്തുരുത്തിയിലും. 2016ൽ 4703 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം.മാണി എൽ.ഡി.എഫിലെ മാണി. സി.കാപ്പനെ പരാജയപ്പെടുത്തിയത്. 2019ൽ മാണിയുടെ മരണത്തോടെയുള്ള ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ പാലാ പിടിച്ചെടുത്തു. 2016ൽ 1.50 ലക്ഷം വോട്ടർമാർ. യു.ഡി.എഫിന് 58,884 വോട്ടുകൾ. എൽ.ഡി.എഫിന് 54,181. ബി.ജെ.പി -24821

ട്രെൻഡ്

കോൺഗ്രസ് വോട്ടുകളും വോട്ടർമാരുമായുള്ള വ്യക്തിബന്ധത്തിലുമാണ് മാണി സി.കാപ്പന്റെ പ്രതീക്ഷ. ജോസ് ജയിച്ചാൽ പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ഉയരും. മറിച്ചെങ്കിൽ കാപ്പൻ രണ്ടായിരം താഴെവോട്ടുകൾക്ക് ജയിക്കും.