മുരിക്കുംവയൽ: ശ്രീ ശബരീശ കോളേജിൽ എം.എസ്.ഡബ്ല്യൂ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രണ്ടാമത് ദേശീയ കോൺഫറൻസ് 20, 21 തീയതികളിൽ ഓൺലൈനിലൂടെ നടക്കും. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ. അമരേന്ദർ റെഡ്ഡി, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന സയന്റിസ്റ്റ് ഡോ. റ്റി.വി. രാജീവ്, വേൾഡ് വൈഡ് ഫണ്ട് കേരള സംസ്ഥാന ഡയറക്ടർ രാജൻ മാത്യൂ വർഗീസ്, ദേശീയ പരിസ്ഥിതി പ്രവർത്തകൻ പ്രഭുല്ല സമൻതാര, റോസ് സെന്റർ ഫോർ സസ്റ്റയ്നബിൾ സിറ്റി മാനേജർ രാജ് ഭഗത് തുടങ്ങിയവർ സെമിനാറുകൾ നയിക്കും. സോഷ്യൽ വർക്ക് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ, എൻ.ജി.ഒ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർക്ക് കോൺഫറൻസിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യാം. പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷനായി www.sreesabareesacollege.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04828 278560, 9496180154