
പള്ളിക്കത്തോട് : കേരളമാകെ ദൃശ്യമാകുന്ന ഇടതുതരംഗത്തിൽ പുതുപ്പള്ളിയിലും എൽഡി.എഫ് ചരിത്രവിജയം നേടുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്‌കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ് (എം) പുതുപ്പള്ളി നിയോജകമണ്ഡലം നേതൃയോഗം അയർക്കുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം അദ്ധ്യക്ഷനായിരുന്നു. തോമസ്ചാഴിക്കാടൻ എം.പി, എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസ്, ജില്ലാപ്രസിഡന്റ് സണ്ണിതെക്കേടം, ജോസഫ് ചാമക്കാല,ഡാന്റീസ് കൂനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.