പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എൻ ജയരാജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി യുവജന കൺവൻഷൻ നടന്നു. പൊൻകുന്നം വ്യാപാരഭവനിൽ ചേർന്ന കൺവൻഷൻ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് എസ്. ബാബു അദ്ധ്യക്ഷനായി. രാജേഷ് വാളിപ്ലാക്കൽ, പി. പ്രജിത്, സുമേഷ് ആൻഡ്രൂസ്, റംഷാദ് റഹ്മാൻ, ബി. ഗൗതം, ആൽബിൻ, ജെയിംസ്, ജയകുമാർ വിഴിക്കത്തോട് ബി. സുരേഷ് കുമാർ അജിത് വാഴൂർ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 501 അംഗ കമ്മിറ്റിയെ കൺവൻഷൻ തിരഞ്ഞെടുത്തു. ഭാരവാഹികളായി ബി. സുരേഷ് കുമാർ (പ്രസിഡന്റ്), ശ്രീകാന്ത് എസ്. ബാബു (സെക്രട്ടറി), അജിത് വാഴൂർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.