jose-and-kappan

പാലാ: പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയ്‌ക്കും കുടുംബത്തിനുമുള്ള സ്ഥാവര ജംഗമ വസ്‌തുക്കളുടെ ആകെ മൂല്യം 5.16 കോടി രൂപ. 3.89 കോടിയുടെ ജംഗമസ്വത്തുണ്ട്. 1.27 കോടിയുടെ സ്ഥാവര സ്വത്താണ് കണക്കാക്കിയത്. ബാദ്ധ്യതകളും കേസുകളും ജോസിനും കുടുംബത്തിനുമില്ലെന്നും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെയും ഭാര്യ ആലീസിന്റെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 27.93 കോടി രൂപയാണ്. കാപ്പന് 37.16 ലക്ഷം രൂപയുടെയും ഭാര്യയ്‌ക്ക് 36.14 ലക്ഷത്തിന്റെയും ജംഗമ വസ്തുക്കളുമുണ്ട്.

കാപ്പന് 16.70 കോടിയുടെയും ഭാര്യയ്‌ക്ക് 10.50 കോടിയുടെയും ഭൂസ്വത്തുണ്ട്. കാപ്പന് ബാങ്കിൽ 92.19 ലക്ഷം രൂപയുടെയും ഭാര്യയ്‌ക്ക് 78.44 ലക്ഷത്തിന്റെയും ബാദ്ധ്യതയുമുണ്ട്. 3.25 കോടിയുടെ ബാദ്ധ്യത തർക്കം കോടതിയിലുമുണ്ട്. ആകെ 4.17 കോടി രൂപയുടെ ബാദ്ധ്യത. രാഷ്ട്രീയ കേസുകൾ അഞ്ചെണ്ണം പിഴ അടച്ച് തീർപ്പാക്കി. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അഞ്ചെണ്ണവും സ്വകാര്യ അന്യായം രണ്ടെണ്ണവും നിലവിലുണ്ട്.