lathika

കോട്ടയം: മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടി പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് തീരുമാനം. കോൺഗ്രസിലല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും പോകില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

ലതിക തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും, കെട്ടിവയ്ക്കാനുള്ള പണമടക്കം തങ്ങൾ നൽകാമെന്നും ഏറ്റുമാനൂരിൽ ഇന്നലെ ചേർന്ന യോഗത്തിൽ പ്രവർത്തകർ അവരോട് പറഞ്ഞു.. ലതികയ്ക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒ.ഡി ലൂക്കോസ് ഒരു ലക്ഷം രൂപ നൽകി. പ്രവർത്തകരുടെയും നേതാക്കളുടെയും സമ്മർദ്ദത്തിന് പിന്നാലെയാണ് ലതിക സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

സ്ഥാനാർത്ഥി പട്ടികയിൽ തഴയപ്പെട്ടതിനെ തുടർന്ന് ലതിക കെ.പി.സി.സി ആസ്ഥാനത്തിനു മുന്നിൽ കണ്ണീരൊഴുക്കി തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചതും, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചതും ചർച്ചയായിരുന്നു .ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രയായി മത്സരിക്കാനുള്ള ലതികയുടെ തീരുമാനം വ്യക്തിപരമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.