പാലാ: പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ചരിത്ര വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. കെ.സി ജോസഫ് എം.എൽ.എ, മുൻ എം.പി ജോയി എബ്രാഹം, ജിൽസ് പെരിയപ്പുറം, സജി മഞ്ഞക്കടമ്പിൽ, തോമസ് കല്ലാടൻ, റോയി എലിപ്പുലിക്കാട്ടിൽ, കുര്യാക്കോസ് പടവൻ, ബിജു പുന്നത്താനം, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, ആർ പ്രേംജി, കെ സി നായർ, ജോസ്‌മോൻ മുണ്ടയ്ക്കൽ, സി ടി രാജൻ, ജോസ് പാറേക്കാട്ട്, കെ ബി ഭാസി, ആർ സജീവ്, രാജൻ കൊല്ലംപറമ്പിൽ, സന്തോഷ് മണർകാട്ട്, അഡ്വ ആർ മനോജ്, അഡ്വ എബ്രാഹം തോമസ്, എം പി കൃഷ്ണൻ നായർ, ജോയി സ്‌കറിയാ, സാജു എം ഫിലിപ്പ്, സലീം പി മാത്യു, കെ ടി ജോസഫ്, ജോസ് താന്നിമല, സി ജി വിജയകുമാർ, മൈക്കിൾ പുല്ലുമാക്കൽ, നീണ്ടൂർ പ്രകാശ്, വി സി പ്രിൻസ്, ലാലി സണ്ണി, ശ്രീകുമാർ ചൈത്രം, റോബി ഉടുപുഴ, ആന്റോച്ചൻ ജെയിംസ്, ബിജോയി എബ്രാഹം, വിനോദ് വേരനാനി, തോമസ് ഉഴുന്നാലിൽ, മോളിപീറ്റർ, ഷൈൻ പാറയിൽ, ടോമി പൊരിയത്ത്, സജി ജോസഫ്, അജി ജെയിംസ്, ഹരിദാസ് അടമത്ര, ജെയിംസ് ചാക്കോ, രാജു കൊക്കോപ്പുഴ, സന്തോഷ് കുര്യത്ത്, ജോർജ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോഷി ജോഷ്വാ, അനുപമ വിശ്വനാഥ്, ടി ജെ ബഞ്ചമിൻ, ലിസി സണ്ണി, ഷൈനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.