കാഞ്ഞിരപ്പള്ളി : പുണ്യം പൂങ്കാവനം പദ്ധതിയുടെ രണ്ടാംഘട്ടമാരംഭിച്ചു. ശബരി പാതയുടെ ഭാഗമായ ഇരുപത്തിയാറാം മൈൽ മുതൽ കൂവപ്പള്ളി വരെയുള്ള റോഡിന്റെ ഇരുവശവും വൃത്തിയാക്കി ഉദ്യാനം നിർമ്മിക്കുന്നതാണ്
പദ്ധതി. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എൻ.ബിജു ഉദ്ഘാടനം ചെയ്തു. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹൻ അദ്ധ്യക്ഷയായിരുന്നു. പദ്ധതി വിശദീകരണം കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടറും പുണ്യം പൂങ്കാവനം പദ്ധതിയുടെ കോ-ഓർഡിനേറ്ററുമായ എം.എസ്.ഷിബു നിർവഹിച്ചു. പാറത്തോട് പഞ്ചായത്തംഗങ്ങളായ ജോൺസി
ആൻ്റണി, ബി.ജോജി, എസ്.എൻ.ഡി.പി യോഗം കുളപ്പുറം ശാഖാ പ്രസിഡന്റ് ബിജു, സെക്രട്ടറി സജി, രാജൻ, മനോജ്,
പന്തനാലി, മേരിക്കുട്ടി, ഗീതമ്മ, ഷിം ന, സൂര്യ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.