convenssion

വൈക്കം : അഴിമതിയിൽ മുങ്ങിക്കുളിച്ച് കേരളത്തിന്റെ വികസന സ്വപ്‌നങ്ങളെ തകർത്ത എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ നമ്മുടെ നാട് വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുൻമുഖ്യമന്ത്റി ഉമ്മൻചാണ്ടി പറഞ്ഞു. വൈക്കം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി.ആർ.സോനയുടെ തിരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മയ്ക്കും വികസനത്തിനും സമാധാനത്തിനും യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും ഇതിനായി ജനങ്ങളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഇ.ജെ.അഗസ്തി, എൻ.കെ.നീലകണ്ഠൻ മാസ്​റ്റർ, അക്കരപ്പാടം ശശി, പി.പി.സിബിച്ചൻ, ടി.സി.അരുൺ, തമ്പി ചന്ദ്രൻ, ബഷീർ പുത്തൻപുര, രേണുക രതീഷ്, കെ.കെ.മോഹനൻ, സുനിൽ കുമാർ, പി.ടി.സുഭാഷ്, മാധവൻകുട്ടി കറുകയിൽ എന്നിവർ പ്രസംഗിച്ചു.