പൊൻകുന്നം : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 'കേരളം പിന്നിട്ട വഴികൾ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. പൊൻകുന്നം വ്യാപാര ഭവനിൽ സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം ഡോ.എം.ജി.ബാബുജി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോർജ്ജ് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷനായി.
കവിയും ഗവേഷകനും സർവ്വവിജ്ഞാനകോശം സമിതിയംഗവുമായ ഡോ. ജിനേഷ് കുമാർ എരമം പ്രബന്ധം അവതരിപ്പിച്ചു. താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ ഭാരവാഹികൾ ആയിരിക്കെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചവരെ ആദരിച്ചു. ആർ. ധർമ്മകീർത്തി. ബി. ഹരികൃഷ്ണൻ ,ടി.പി. രാധാകൃഷ്ണൻ നായർ , വി.എസ്. അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.