കൂട്ടിക്കൽ : എസ്.എൻ.ഡി.പി യോഗം 1359-ാം നമ്പർ കൂട്ടിക്കൽ ശാഖ മുൻ പ്രസിഡന്റും, ആകാശവാണിയിൽ ആദ്യകാല നാടക ആർട്ടിസ്റ്റുമായ കെ.പി.സദാനന്ദൻ കുന്നേലത്തിന്റെ നിര്യാണത്തിൽ ശാഖ അനുശോചിച്ചു. പ്രസിഡന്റ് കെ.ആർ. സുഭാഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ സെക്രട്ടറി ടി.വി.പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സരസമ്മ സാബു, യൂണിയൻ പ്രതിനിധി കെ.സി.രവി, കമ്മിറ്റി അംഗങ്ങളായ സി. വി മധുസൂദനൻ, കെ.എസ്.ആനന്ദൻ, റെജിമോൻ തുടങ്ങിയവർ പങ്കെടുത്തു.