തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ഈസ്റ്റ് 5017-ാം നമ്പർ ശാഖയിലെ ഡോ.പല്പു സ്മാരക കുടുംബയൂണി​റ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ശ്രീനാരായണഗുരു പ്രാർത്ഥനാ മന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു നിർവഹിച്ചു. ബ്രഹ്മമംഗലം മാധവൻ മാസ്റ്ററുടെ സ്മരണാർത്ഥമാണ് മന്ദിരം നിർമ്മിക്കുന്നത്. രക്ഷധികാരി പി.എ.രാഘവൻ ശ്രീഭവൻ ഭദ്റദീപ പ്രകാശനം നിർവഹിച്ചു. സി.വി.ദാസൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി.വി.സുരേന്ദ്രൻ മുഖ്യപ്രസംഗം നടത്തി. ജി.സോമൻ, പി.കെ.ശശീന്ദ്രൻ, എ.എം.സോമൻ, ബാബുരാജ്, ബിനി രവീന്ദ്രൻ, രമണി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.