sndp

മുണ്ടക്കയം : ദൃഢമായ കുടുംബബന്ധങ്ങളാണ് കേരള സമൂഹത്തിന്റെ അടിത്തറയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയതലമുറയിൽ നല്ല കുടുംബങ്ങളെ വാർത്തെടുക്കാൻ വിവാഹ പൂർവ കൗൺസലിംഗ് കോഴ്സുകൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴ്സ് ചെയർമാൻ ലാലിറ്റ് എസ് തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ ബാബു ഇടയാടിക്കുഴി സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ് സ്വാഗതം ആശംസിച്ചു. യോഗം ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ സി.എൻ.മോഹനൻ, എ.കെ.രാജപ്പൻ, എം.എ.ഷിനു, പി.എ.വിശ്വംഭരൻ, കെ.എസ്.രാജേഷ്, വിപിൻ കെ.മോഹൻ, വനിതാസംഘം സെക്രട്ടറി സിന്ധു മുരളീധരൻ, സൈബർ സേന യൂണിയൻ ചെയർമാൻ എം.വി. വിഷ്ണു, എംപ്ലോയീസ് ഫോറം കൺവീനർ എം.എം.മാജേഷ്, കോഴ്സ് കൺവീനർ പി.വി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.