കങ്ങഴ : ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തും, കാനം ഗവ.ആശുപത്രിയും ചേർന്ന് നടത്തുന്ന പേവിഷ നിർമാർജന ക്യാമ്പ് ഇന്ന് മുതൽ 19 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 17 ന് രാവിലെ 10 മുതൽ 10.30 വരെ മുണ്ടത്താനം പഴയ മിൽമ സൊസൈറ്റി, 11 മുതൽ 11.30 വരെ ഇടയപ്പാറ കവല, 12 മുതൽ 12.30 വരെ കാനം മൃഗാശുപത്രി എന്നിവിടങ്ങളിൽ നടക്കും. 18ന് 10.30 പഴുക്കാക്കളം കവല, 11ന് അഞ്ചാനി കവല, 12ന് പ്ലാക്കൽപടി വെറ്റിനറി സബ്‌സെന്റർ, രണ്ട് മുതൽ 2.30 വരെ കാനം മൃഗാശുപത്രി. 19ന് 10ന് പടനിലം മിൽമയ്ക്ക് സമീപം, 11ന് പാണ്ടിയാംകുഴി, 12ന് പരുത്തിമൂട് മിൽമ, 2 മുതൽ 2.30 വരെ കാനം മൃഗാശുപത്രി എന്നിവിടങ്ങളിലാണ് ക്യാമ്പ്.