വൈക്കം : ടൗൺ നടേൽ പള്ളിയുടെ പ്രധാനകവാടത്തിന്റെ വെഞ്ചരിപ്പ് വികാരി ഫാ.ബെന്നി പാറേക്കാട്ടിലും പുതിയതായി നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷും നിർവഹിച്ചു. എറണാകുളം അങ്കമാലി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജർ ഫാ.പോൾ ചിറ്റിനപ്പള്ളി, ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേൻ, നഗരസഭ കൗൺസിലർമ്മാരായ പ്രീത രാജേഷ്, കെ പി സതീശൻ, സ്‌ക്കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ.ടോണി മാണിക്കത്താൻ, പ്രിൻസിപ്പൾ ഷൈനി അനിമോൻ, പള്ളി ട്രസ്റ്റി എം.കെ.ജോസഫ്, പി.ടി.എ പ്രസിഡന്റ് പോൾ തോമസ് എന്നിവർ പ്രസംഗിച്ചു.