വൈക്കം: വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ 83ാമത് വാർഷിക പൊതുയോഗം നടന്നു. കണക്കും, റിപ്പോർട്ടും യൂണിയൻ സെക്രട്ടറി എം.സി.ശ്രീകുമാർ അവതരിപ്പിച്ചു. സാമൂഹ്യക്ഷേമ പദ്ധതിയിൽ വിദ്യാഭ്യാസ ധനസഹായം ,വിവാഹ ധനസഹായം, ചികിത്സാ ധനസഹായം , ഭവന നിർമ്മാണ ഗ്രാന്റ് എന്നിവയ്ക്ക് ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. യൂണിയൻ പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭരണസമിതി അംഗങ്ങളായ എം.ജി.ബാലചന്ദ്രൻ, എം. ഗോപാലകൃഷ്ണൻ, കെ.എസ്.സാജുമോൻ, സി.പി.നാരായണൻ നായർ, എൻ.മധു , പി.വേണുഗോപാൽ, പി.എൻ. രാധാകൃഷ്ണൻ നായർ, എസ്.ജയപ്രകാശ്, എസ്.നവകുമാരൻ നായർ, പി.എസ്.വേണുഗോപാൽ, പി.പ്രസാദ്, ഇലക്ട്രോൾ പ്രതിനിധി കെ.എസ്.ഉണ്ണികൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.