jaick-c-thomas

വയസ് - 31

മണ്ഡലം - പുതുപ്പള്ളി

മുന്നണി - എൽ.‌ഡി.എഫ്

എല്ലാ വീടുകളിലും ഇന്റർനെറ്റ് എത്തിക്കുന്ന കെ.ഫോൺ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ്.

ഇത് വഴി കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കും. ഇത് തന്നെയാണ് ഒരു യുവാവ് എന്ന നിലയിൽ എനിക്ക് ചെയ്യാനുള്ളതും. വിജയിച്ചാൽ പുതുപ്പള്ളിയിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ഒരു സ്ഥാപനം ആരംഭിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തുക.ഇവിടെ നിലവിൽ പൊതുമേഖലയിലോ, സഹകരണ മേഖലയിലോ തൊഴിൽ ലഭ്യമാക്കുന്ന സ്ഥാപനമില്ല. ഇതിന് എന്റെ മുന്നണിയും പാർട്ടിയും പിന്തുണ നൽകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തിൽ മാറ്റം വരേണ്ടത് വികസനത്തോടുള്ള സമീപനത്തിലാണ്. ഇതിൽ മാറ്റം വരുത്താൻ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. വികസനം എന്നത് വിദ്യാഭ്യാസ മേഖലയിൽ കൊണ്ടു വന്നാൽ സമൂഹത്തെത്തന്നെ മാറ്റി മറിക്കാനാകും. പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രിയും, സ്ഥാനാർത്ഥിയുമായ ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ പോലും ഹൈടെക്കാക്കിയത് കഴിഞ്ഞ ഇടതു സർക്കാരാണ്.