കൊല്ലപ്പിളളി : ജനപക്ഷ നിലപാടുകളും നയങ്ങളും സ്വീകരിക്കുന്ന എൽ.ഡി.എഫ് മുന്നണിയെ കേരള ജനത നെഞ്ചിലേറ്റിയതായി കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നണിയുടെ തിളക്കമാർന്ന വിജയം വർദ്ധിച്ച ജനപിന്തുണയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കടനാട് പഞ്ചായത്ത് എൽ.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.ഡി.സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.

പ്രചാരണ ഓഫീസ് തുറന്നു

കടനാട് : എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണിയുടെ പ്രചാരണ ഓഫീസ് കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ പാമ്പക്കൽ ബിൽഡിംഗ് സിൽ ആരംഭിച്ചു. കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജയ്‌സൺ പുത്തൻകണ്ടം, ബേബി കുറുവത്താഴെ, ജെറി തുമ്പമറ്റം, പി.കെ.ഷാജകുമാർ എന്നിവർ പ്രസംഗിച്ചു.