
കോട്ടയം: മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തു വന്നതോടെ കോട്ടയത്തെ 9 നിയമസഭാ മണ്ഡലങ്ങളിലും ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർക്ക് മുൻതൂക്കം. പിന്നാക്കക്കാരെ പാടെ അവഗണിച്ചുവെന്നാണ് സ്ഥാനാർത്ഥി ലിസ്റ്റ് തെളിയിക്കുന്നത്. ജനസംഖ്യാനുപാതികമായി ഈഴവ വിഭാഗമാണ് ജില്ലയിൽ പ്രബലമെങ്കിലും എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പരിശോധിച്ചാൽ ഇടതുമുന്നണിയിൽ ഏററുമാനൂരിൽ മത്സരിക്കുന്ന വി.എൻ.വാസവൻ (സി.പി.എം) മാത്രമാണ് ഈഴവ സ്ഥാനാർത്ഥി. കോൺഗ്രസ് ഏററുമാനൂരിൽ ഈഴവ സ്ഥാനാർത്ഥികളെ ആദ്യ ഘട്ടത്തിൽ പരിഗണിച്ചെങ്കിലും വെട്ടി. സീറ്റ് അവസാനം കേരളകോൺഗ്രസ് ജോസഫിനും നൽകി.
യു.ഡി.എഫ് സ്ഥാനാർത്ഥി ലിസ്റ്റിലുള്ള 9 പേരിൽ ഏഴും ക്രൈസ്തവരാണ് . കോൺഗ്രസിന് ലഭിച്ച ആറ് സീറ്റിൽ നാലും ക്രൈസ്തവർ. ഒരാൾ നായർ . ഒരു സീറ്റ് എസ്.സി സംവരണം. കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിച്ച മൂന്നു സീറ്റിൽ മൂന്നും ക്രൈസ്തവ വിഭാഗത്തിൽ നിന്ന് . എൻ.സി.പിക്ക് അനുവദിച്ച സിറ്റിലും ക്രൈസ്തവവിഭാഗക്കാരൻ.
ഇടതു മുന്നണിയുടെ ഒൻപതു സീറ്റിൽ ക്രൈസ്തവർ ആറ് പേരാണ്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ലഭിച്ച അഞ്ച് സീറ്റിൽ നാലിലും ക്രൈസ്തവ വിഭാഗക്കാർ. ഒരു സീറ്റ് നായർക്ക്. സി.പി.എമ്മിന്റെ മൂന്നു സീററിൽ ക്രൈസ്തവ, നായർ, ഈഴവ വിഭാഗത്തിൽ നിന്ന് ഓരോരുത്തർ . സി.പി.ഐക്ക് ലഭിച്ച ഏക സീറ്റായ വൈക്കം സംവരണമാണ്.
എൻ.ഡി.എ ലിസ്റ്റ് ഇപ്പോഴും പൂർണമല്ല. ഏററുമാനൂരിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ രണ്ട് തവണ മാറ്റി. പകരം സീറ്റ് ബി.ജെ.പിക്കോ ബി.ഡി.ജെ.എസിനോ എന്ന് തീരുമാനമായില്ല. എട്ടു സീറ്റിലെ കണക്ക് അനുസരിച്ച് നായർ അഞ്ച്, ഈഴവ രണ്ട് , ക്രൈസ്തവർ ഒന്ന് .
യു.ഡി.എഫ്
കോൺഗ്രസ്
ക്രിസ്ത്യൻ -3
നായർ-1
എസ്.സി. -1
കേരള കോൺ (ജോസഫ് )
ക്രിസ്ത്യൻ 3
കാപ്പൻ വിഭാഗം
ക്രിസ്ത്യൻ -1
എൽ.ഡി.എഫ്
കേരള കോൺ (ജോസ്)
ക്രിസ്ത്യൻ - 6
നായർ-1
സി.പി.എം
ക്രിസ്ത്യൻ -1
നായർ-1
ഈഴവ-1
എൻ.ഡി.എ
ബി.ജെ.പി
നായർ -5
ഈഴവ -1
ക്രിസ്ത്യൻ-1
ബി.ഡി.ജെ.എസ്
ഈഴവ -1
നായർ -1