
ചങ്ങനാശേരി : തിരഞ്ഞെടുപ്പുകാലത്ത് സോഷ്യൽ മീഡിയകളിൽ ശ്രദ്ധയാകർഷിച്ച് ചിത്രകഥയെ ഒാർമ്മിപ്പിക്കുന്ന ഇല്ലസ്ട്രേറ്റഡ് ഫോട്ടോകൾ. സ്ഥാനാർത്ഥികളുടെ സോഷ്യൽ മീഡിയ ലൈവും കൺവൻഷൻ സെന്ററിലെ ലൈവും വീഡിയോകളും നേരത്തെ തന്നെ തരംഗമായെങ്കിലും ഇവയാണ് പുതിയ ട്രെൻഡ് . വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന സ്റ്റിൽ ഫോട്ടോകളിൽ ഡയലോഗ് എഴുതിച്ചേർത്ത് പ്രചരിപ്പിക്കുന്നതാണ് ഈ രീതി. കുട്ടികളുടെ മാസികകളിലെ ചിത്രകഥാ രീതിയെ ഒാർമ്മിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. വാട്ട്സാപ്പ്, എഫ്.ബി, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയാണ് മുഖ്യമായും ഇവ പ്രചരിപ്പിക്കപ്പെടുന്നത്.