വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി സി.കെ.ആശ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായിത്തിൽ് ഉപവരണാധികാരി ശ്രീദേവി കെ നമ്പൂതിരിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സി.പി.എം നേതാവ് കെ.കുഞ്ഞപ്പൻ, സി.പി.ഐ നേതാവ് ആർ.സുശീലൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്. നാനാടത്ത് സി. പി. ഐ ഓഫീസിൽ നിന്ന് പ്രവർത്തകരോടൊപ്പമാണ് പത്രിക സമർപ്പണത്തിന് എത്തിയത്. കെട്ടിവയ്ക്കാനുള്ള തുക കേരള മഹിളാ സംഘം സംസ്ഥാന കമ്മി​റ്റി നൽകി. മഹിളാ സംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ തുക കൈമാറി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്.പുഷ്പമണി, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലില, സുഷമ സന്തോഷ്, മായാ ഷാജി, ശ്രീദേവി ജയൻ, കെ.പ്രിയമ്മ, കെ.പി.ബീന, സിന്ധു മധു, ഗിരിജ പുഷ്‌ക്കരൻ തുടങ്ങിയവർ പങ്കെടുത്തു.