മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലം യു.ഡി.എഫ് കൺവൻഷൻ നാളെ 3 ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ മുഖ്യപ്രഭാഷണം നടത്തും. സി.എസ്.ഐ പാരീഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ യു.ഡി.എഫ് നേതാക്കളായ പി.ജെ ജോസഫ്, ആന്റോ ആന്റണി എം.പി, അസ്സീസ് ബഡായിൽ, ടി.സി അരുൺ, അഡ്വ.പി.എ സലിം, തമ്പി ചന്ദ്രൻ, ജോ മാത്യു, സാജു.എം.ഫിലിപ്പ്, തുടങ്ങിയവർ പ്രസംഗിക്കും. കൺവെൻഷനോടനുബന്ധിച്ച് കോസ്‌വേ ജംഗഷനിൽ നിന്ന് റോഡ് ഷോയായി പ്രവർത്തകർ സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയെ സമ്മേളന നഗറിലേയ്ക്ക് സ്വീകരിച്ച് ആനയിക്കും.