ചങ്ങനാശേരി : ചങ്ങനാശേരിയുടെ വിദ്യാഭ്യാസ പെരുമ നിലനിറുത്തുന്നതിനായി എജ്യൂക്കേഷൻ ഹബിന് രൂപം കൊടുക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ജി.രാമൻ നായർ പറഞ്ഞു. ഇതിനായി പൊതു സ്വകാര്യ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരണം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സർക്കുലർ റോഡുകൾ സ്ഥാപിക്കും. റെയിൽവേ സ്റ്റേഷനു സമീപം പുതിയ ബസ് ടെർമിനൽ സ്ഥാപിച്ച് ട്രാൻസ്പോർട്ട് ഹബാക്കും. കൃഷിക്കാർക്ക് വിപണന സൗകര്യം ഏർപ്പെടുത്തുകയും പലിശരഹിത വായ്പ, ഇൻഷ്വറൻസ് തുടങ്ങിയ സൗകര്യങ്ങൾ നടപ്പാക്കും. ജലഗതാഗതത്തിനും ഹനസ് ബോട്ട് ഉൾപ്പെടെയുള്ളവയ്ക്ക് തടസമായി നിൽക്കുന്ന കെ.സി പാലം പൊളിച്ചുപണിയുമെന്നും അദ്ദേഹം പറഞ്ഞു.