ചങ്ങനാശേരി : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിളിന്റെ റോഡ് ഷോ ഇന്ന് നടക്കും. രാവിലെ 9 ന് തുരുത്തി പുന്നമൂട്ടിൽ റോഡ് ഷോ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്യും. കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല,40 ൽ കവല , കുമരംകുളം, പുളിമൂട്, ചാലച്ചിറ, ഏനാച്ചിറ, ചെത്തിപ്പുഴ ആശുപത്രി, കുരിശുംമൂട്, മടുക്കുംമൂട്, തെങ്ങണ,മാമ്മൂട്, വെങ്കോട്ട, അമര, ആശാരിമുക്ക് ,കോട്ടമുറി ,പായിപ്പാട് കവല, കൊച്ചുപള്ളി, നാലകോടി, കുന്നുംപുറം, മുക്കാട്ടുപടി, ഫാത്തിമാപുരം, ഐ സി ഒ ജംഗ്ഷൻ, ധന്യ തിയേറ്റർ, റെഡ് സ്‌ക്വയർ, ഹിദായത്ത് ,പുഴവാത്, മുനിസിപ്പൽ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, വട്ടപ്പള്ളി, കാക്കാംതോട്, കണ്ടത്തിപ്പറമ്പ്, വാഴപ്പള്ളി അമ്പലം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം 4.30ന് മതുമൂലയിൽ സമാപിക്കും.